മാന്യയിൽ
ജൈവപച്ചക്കറി തോട്ടം
മാന്യയിൽ
ജൈവപച്ചക്കറി തോട്ടം .
മായവും
വിഷവും കലർന്ന പച്ചക്കറികളിൽ
നിന്നൊരു മുക്തിക്കായി മാന്യ
ജെ.എ
എസബി സ്കൂളിലെ മുഴുവൻ
വിദ്യാർത്ഥികൾക്കും ഹരിത
കേരളം പരിപാടിയുടെ ഭാഗമായി
'ഓണത്തിന്
ഒരു മുറംപച്ചക്കറി"
പദ്ധതിയുടെ
ഭാഗമായി പച്ചക്കറിവിത്ത്
വിതരണം ചെയ്തു.
ബദിയഡുക്ക
കൃഷിഭവൻ മുഖേനയാണ് പച്ചക്കറിവിത്ത്
ലഭ്യമാക്കിയത്.
എല്ലാ
വീടുകളിലും വിഷമില്ലാത്ത
പച്ചക്കറി ലഭ്യമാക്കുകയും
പച്ചക്കറിയിൽ സ്വയം പര്യാപ്തതയുമാണ്
പദ്ധതി ലക്ഷ്യമിടുന്നത്.സീഡ്
ക്ലബ്ബും ഇക്കോക്ലബ്ബും
പരിപാടിക്ക് നേതൃത്ത്വം
നൽകി.
വിതരണോദ്ഘാടനം
ഹെഡ്മാസ്റ്റർ ടി.ഗോവിന്ദൻ
നമ്പൂതിരി നിർവ്വഹിച്ചു.
സീഡ്
കോ-ഓർഡിനേറ്റർ
പി.വി
പ്രദീപൻ ജൈവകൃഷിയുടെ
പ്രാധാന്യത്തെക്കുറിച്ച്
ക്ലാസ് എടുത്തു.
രജു
എസ് എസ്,
സുജിത,ആശാ
കിരൺ,
സുഗന്ധി
എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
സീഡ്
ക്ലബ്ബ് ക്യാപ്റ്റൻ അനസ്
സ്വാഗതവും സീഡ് റിപ്പോർട്ടർ
ദേവനന്ദ നന്ദിയും പറഞ്ഞു.

No comments:
Post a Comment