Friday, 8 September 2017


                                
ജനറൽ ബോഡി യോഗ


രക്ഷാകർത്തൃ സമിതി ജനറൽ ബോഡി യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും മാന്യജ്ഞാനോദയ എയ്ഡഡ് സീനിയർ ബേസിക് സ്കൂളിന്റെ 2017 18 വർഷത്തെ രക്ഷാകർത്തൃ ജനറൽ ബോഡി യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും 13.07. 2017 ന് പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി.പ്രസന്നയുടെ അധ്യക്ഷതയിൽ ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. 186 രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ,പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്,ചർച്ച പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റൂബല്ലാ വാക്സിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് ഹെൽത്ത് ഇൻസ്പെറ്റർ ശ്രീ.സാബു ജോർജ്ജ്, ഹെൽത്ത് നഴ്സ് ശ്രീമതി ലളിത എന്നിവർ നടത്തി. 2017-18 PTA പ്രസിഡന്റായി ശ്രീ സതീശ, മദർ എ.ടി.എ പ്രസിഡന്റ് ശ്രീമതി എലീസാ ഡിസൂസ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ.രവിശങ്കർ, സെക്രട്ടറി രാമകാർമാർ എന്നിവരേയും എക്സിക്യുട്ടീവ് അംഗങ്ങളേയും തെരെഞ്ഞെടുത്തു












No comments:

Post a Comment