JASB
SCHOOL MANYA
ഊർജ്ജസംരക്ഷണക്ലാസും ബൾബ് വിതരണവും
മാന്യജ്ഞാനോദയ എയ്ഡഡ് സീനിയർ ബേസിക് സ്കൂളിൽ KSEB യുടെ
നേതൃത്ത്വത്തിൽ 09.06.2017 വെള്ളിയാഴ്ച
ഊർജ്ജസംരക്ഷണ ക്ലാസ് നടത്തി. KSEB എക്സിക്യുട്ടീവ്
എഞ്ചിനീയർ സുരേന്ദ്രൻ സാറിന്റെ അധ്യക്ഷതയിൽ എഞ്ചിനീയർ മാരായ നാഗരാജ് ഭട്ട് സാർ, സുഗതൻ സാർ എന്നിവർ ഊർജ്ജസംരക്ഷണത്തെക്കുറിച്ചും അതിന്റെ വഴികളെക്കുറിച്ചും
ക്ലാസുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ബൾബുകൾ
വിതരണം ചെയ്തു.കാസർഗോഡ് KSEB എഞ്ചിനീയേഴ്സ് അസോസിയേഷൻ ഒന്നാം ക്ലാസിലെ
മുഴുവൻ കുട്ടികൾക്കും കുടയും മധുര പലഹാരവുംവിതരണം ചെയ്തു. ചടങ്ങിന് സ്കൂൾ
ഹെഡ്മാസ്റ്റർ ശ്രീ.ടി.ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ
രെജുമാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു

No comments:
Post a Comment