Friday, 23 June 2017

ബദിയഡുക്ക ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം
JASB SCHOOL MANYA


ബദിയഡുക്ക ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം മാന്യജ്ഞാനോദയ എ.എസ് ബി സ്കൂളിൽ വെച്ച് നടന്നു.ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തിച്ചേർന്ന കുരുന്നുകളെ കിരീടം നൽകി മുതിർന്ന കുട്ടികൾ എതിരേറ്റു. തുടർന്ന് നടന്ന ഘോഷയാത്രയ്ക്ക് ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പൊതുജന പങ്കാളിത്തത്തോടൊപ്പം നാസിക് ബാൻഡ്, അക്ഷര കാർഡുകൾ, പ്ലക്കാർഡുകൾഎന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.തുടർന്ന് വേദിയിൽ പ്രവേശനോത്സഗാനത്തിന് ദൃശ്യഭാഷ ഒരുക്കി കുട്ടികൾ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.ഉദ്ഘാടന ചടങ്ങിൽ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻഡിംഗ്കമ്മറ്റിചെയർമാർശ്രീശ്യാമപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.എൻ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ എം.എ രവീന്ദ്ര, മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ പി.സീതാരാമ റാവു, ശ്രീ എം.എസ് നവീൻ ചന്ദ്ര, BRC ട്രെയ്നർ ശ്രീമതി സജിനി ടീച്ചർ, ശ്രീ ഖാദർ മാന്യ, ശ്രീ രാമ കാർമാർ ,സതീശ എന്നിവർ സംസാരിച്ചു.പുതിയ കുട്ടികൾക്ക് പഠന ക്കിറ്റ്, സ്കൂൾ ബാഗ് എന്നിവ വിതരണം ചെയ്തു.തുടർന്ന് മുഴുവൻ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തി.

No comments:

Post a Comment