JASB
SCHOOL MANYA
ലോക പരിസ്ഥിതി ദിനം
1972 ൽ ജൂൺ 5 ന്സ്റ്റോക്ക്ഹോമിൽ വെച്ച് നടന്ന സമ്മേളനത്തിന്റെ
സ്മരണാർത്ഥം ആചരിക്കുന്ന ലോക പരിസ്ഥിതി ദിനാഘോഷം മാന്യജെ.എ എസ് ബി സ്കൂളിലും
വിപുലമായ പരിപാടികളോടെ നടപ്പിലാക്കി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം പ്രകൃതിയെ മനുഷ്യനുമായി
അടുപ്പിക്കുക എന്നതായിരുന്നു. ഈ വിഷയത്തിലൂന്നി എല്ലാ ക്ലാസുകളിലും ബോധവൽക്കരണ
ക്ലാസും പരിസ്ഥിതിദിനക്വിസും സംഘടിപ്പിച്ചു. തുടർന്ന് .പരിസ്ഥിതി
വിഷയമാക്കിക്കൊണ്ടുള്ള പോസ്റ്റർ രചനാ മത്സരം നടത്തി ക്ലാസിൽ നിന്നും തെരെഞ്ഞെടുത്ത
പോസ്റ്ററുകളുടെ പ്രദർശനം ഒരുക്കി. വൈകന്നേരം എന്റെ മരം വൃക്ഷത്തെ വിതരണം
നടത്തി.സ്കൂളിലെ മുഴുവൻ കട്ടികൾക്കും വൃക്ഷത്തൈ' വിതരണം നടത്തി.കുട്ടികളുടെ
പരിസ്ഥിതിഗാനാലാപനവും ഉണ്ടായിരുന്നു. ഓരോ ക്ലാസിനും ഒരു ചെടി വീതം നൽകി എന്റെ
ക്ലാസിന്റെ മരം കുട്ടികൾ ഗ്രൗണ്ടിൽ വെച്ചു പിടിപ്പിച്ചു.ഒന്നാം ക്ലാസിൽ ഓർമ്മ മരം
പരിപാടിക്ക് തുടക്കം കുറിച്ചു. ജൈവവൈവിധ്യ പാർക്കിന്റെ പ്രാരംഭ നടപടികൾക്ക്
തുടക്കം കുറച്ചു കൊണ്ട് ഓരോ ക്ലാസുകാരും ഒരു ചെടി വീതം പാർക്കിൽ നട്ടപിടി'പ്പിച്ചു. അത്
ഒരു തുടർപ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് അധ്യാപകരും കുട്ടികളും. പാർക്കിനു
ചുറ്റും ജൈവവേലി ഒരുക്കുകയും പാർക്കിൽ പലതരത്തിലുള്ള സസ്യലതാദികൾ
വെച്ചുപിടിപ്പിക്കുന്നതിനും തുടക്കമായി

No comments:
Post a Comment