പരിസ്ഥിതി
ദിനാഘോഷം
മാന്യ
ജ്ഞാനോദയഎയിഡഡ് സീനിയര്‍
ബേസിക് സ്കൂളിലെ പരിസ്ഥിതി
ദിനാഘോഷം വിവിധ പരിപാടികളോടെ
ആഘോഷിച്ചു. ജൂണ്‍
4ാംതീയ്യതി
പരിസരം ശുചീകരിച്ചു.
വൃക്ഷതൈകള്‍ നടാന്‍ ആവശ്യമായ
സ്ഥലം സജ്ജമാക്കി രാവിലെ
തന്നെ അസംബ്ലി കൂടി കുട്ടികള്‍ക്ക്
പരിസ്ഥിതിദിന
സന്ദേശം നല്‍കി.
തുടര്‍ന്ന് യുപി
വിഭാഗത്തിലെ 9 ക്ലാസുകള്‍ക്ക്
ചെടി നടുന്നതിനായി പ്രത്യേകസ്ഥലവും
ട്രീഗാര്‍ഡും
നല്‍കി. പരിസ്ഥിതിദിനത്തിന്റെ
പ്രാധാന്യം കുട്ടികള്‍ക്ക്
മനസ്സിലാക്കുന്നതിനായി
എല്‍പി യുപി
വിഭാഗം
കുട്ടികള്‍ക്കായി വിവിധ
മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.എല്‍പി
വിഭാഗംകുട്ടികള്‍ക്ക്
പോസ്ററര്‍ രചനാമത്സരവും
യുപിവിഭാഗംകുട്ടികള്‍ക്ക്
ക്വിസ് മത്സരവും നടത്തി.വൈകുന്നേരം
നടന്ന പരിസ്ഥിതി ദിനാഘോഷ
യോഗത്തില്‍ വിജയികള്‍ക്കുള്ള
സമ്മാനം സ്കൂള്‍ ഹെഡ് മാസ്ററര്‍
പി സീതാരാമ റാവു വിതരണം
ചെയ്തു.ഇക്കോ
ക്ലബ്ബ് ലീഡര്‍ പരിസ്ഥിതി
സംരക്ഷണ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.സ്ററാഫ്
സെക്രട്ടറി ശ്രീ റെജു എസ്.എസ്,എസ്
ആര്‍ ജി ജോ. കണ്‍വീനര്‍
എം.വി സുരേന്ദ്രന്‍
എന്നിവര്‍ പരിസ്ഥിതി
സന്ദേശ
പ്രസംഗം നടത്തി.ഇക്കോ
ക്ലബ്കണ്‍വീനര്‍ ശ്രീ.പിവി
പ്രദീപന്‍ സ്വാഗതവും ജോ.
കണ്‍വീനര്‍ ശ്രീ
മതി സി കെ സുഗന്ധി നന്ദിയും
പറഞ്ഞു.

No comments:
Post a Comment