Friday, 3 July 2015





                          
                                  കുട്ടികളെ ഘോഷയാത്രയായി ക്ലാസിലേക്ക് ആനയിക്കുന്നു
ജെ.എ.എസ്.ബി സ്കൂള്‍ മാന്യയിലെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് കെ. രാമയുടെ അദ്ധ്യക്ഷതയില്‍
സ്കൂള്‍  മാനേജര്‍ ശ്രീ എം.എ രവീന്ദ്ര ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസില്‍ എത്തിയ കുരുന്നുകളെ സ്വാഗത ഗാനത്തോടെ സ്വീകരിച്ചു.സ്കൂള്‍ അദ്ധ്യാപകര്‍ നല്‍കിയ സ്ററഡി കിറ്റ് സ്കൂള്‍  മാനേജര്‍ വിതരണംചെയ്തു.
പിടിഎ പ്രസിഡന്റ് കെ.രാമ,മുഹമ്മദ്കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്ത യൂണിഫോം പിടിഎ പ്രസിഡന്റ് വിതരണംചെയ്തു.മുന്‍ വാര്‍ഡ് മെമ്പര്‍ ശ്യാമപ്രസാദ്  നല്‍കിയ ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റ് സ്കൂള്‍ ഹെഡ് മാസ്ററര്‍ പി സീതാരാമറാവു വിതരണംചെയ്തു.ഫ്രന്റ്സ് ക്ലബ്ബ്മാന്യ പ്രവര്‍ത്തകര്‍ മുഴുവന്‍ കുട്ടികള്‍ക്കും ലഡുവിതരണംചെയ്തു.തദവസരത്തില്‍ആശംസയര്‍പ്പിച്ചുകൊണ്ട് ശ്രീ.ഖാദര്‍ മാന്യ,അബ്ദുള്‍ സമദ്,ഉമേഷ.യു,എം എസ് നവീന്‍ ചന്ദ്ര,ടി.ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.ഹെഡ് മാസ്ററര്‍ പി സീതാരാമറാവു സ്വാഗതവുംസ്ററാഫ് സെക്രട്ടറി ശ്രീ.രജു എസ്.എസ് നന്ദിയും പറഞ്ഞു.കുട്ടികളെ ഘോഷയാത്രയായി ക്ലാസിലേക്ക് ആനയിച്ചു.

No comments:

Post a Comment