Friday 8 September 2017

                                       
                                           ജൈവപച്ചക്കറി കൃഷി



                           


ഓണസദ്യക്ക് വിഷമില്ലാത്ത പച്ചക്കറി ഒരുക്കാൻ വിദ്യാർത്ഥികൾ സ്കൂളിൽ കൃഷി തുടങ്ങി.മാന്യ ജ്ഞാനോദയ എ.എസ് ബി സ്കൂൾ സീഡ് വിദ്യാർത്ഥികളാണ് ജൈവ പച്ചക്കറി കൃഷി തുടങ്ങിയത് സ്കൂളിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി ചാണകവും പച്ചിലയും വെണ്ണീരും ഇട്ട് വിത്തിടാനുള്ള സ്ഥലം ഒരുക്കി. ബദിയടുക്ക കൃഷിഭവനിൽ നിന്ന് ആവശ്യമായ വിത്ത് ശേഖരിച്ചു. പച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപകർ ശ്രീ.ടി.ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. രെജു.എസ്.എസ്, സുജിത, എം.ആശാ കിരൺ, സുഗന്ധി സി.കെ സീഡ് ക്ലബ്ബ് ക്യാപ്റ്റൻ മുഹമ്മദ് അനസ് ,സീഡ് റിപ്പോർട്ടർ പി.വി ദേവനന്ദ എന്നിവർ സംസാരിച്ചു.




No comments:

Post a Comment