Friday, 8 September 2017



 
                              ഗണിത സെമിനാർ
      


ഗണിത സെമിനാർ മാന്യജ്ഞാനോദയ എ.എസ് ബി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കേരളീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന വിഷയത്തിൽ ഗണിത സെമിനാർ സംഘടിപ്പിച്ചു.ശ്രീമതി പ്രീത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ വിവരശേഖരണം നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ഗോവിന്ദൻ നമ്പൂതിരി മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു.കുമാരി അക്ഷിത ആമുഖ ഭാഷണം നടത്തി. കേരളീയ ഗണിത ശാസ്ത്രജ്ഞൻമാരായ നാരായണ പണ്ഡിറ്റ്, മാധവൻ, പരമേശ്വരൻ വടശ്ശേരി, നീലകണ്ഠ സോമയാജി തുടങ്ങിയവരെ നയന, ശ്രീജ, ദീക്ഷിത, റാബിയ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് പരിചയപ്പെടുത്തി. ശ്രീ.സുരേന്ദ്രൻ മാസ്റ്റർ മോഡറേറ്ററായിരുന്നു. ഗണിത ക്ലബ്ബ് കൺവീനർ ശ്രീമതി ശോഭിത ടീച്ചർ നേതൃത്വം

                                
ജനറൽ ബോഡി യോഗം


രക്ഷാകർത്തൃ സമിതി ജനറൽ ബോഡി യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും മാന്യജ്ഞാനോദയ എയ്ഡഡ് സീനിയർ ബേസിക് സ്കൂളിന്റെ 2017 18 വർഷത്തെ രക്ഷാകർത്തൃ ജനറൽ ബോഡി യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും 13.07. 2017 ന് പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി.പ്രസന്നയുടെ അധ്യക്ഷതയിൽ ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. 186 രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ,പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്,ചർച്ച പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റൂബല്ലാ വാക്സിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് ഹെൽത്ത് ഇൻസ്പെറ്റർ ശ്രീ.സാബു ജോർജ്ജ്, ഹെൽത്ത് നഴ്സ് ശ്രീമതി ലളിത എന്നിവർ നടത്തി. 2017-18 PTA പ്രസിഡന്റായി ശ്രീ സതീശ, മദർ എ.ടി.എ പ്രസിഡന്റ് ശ്രീമതി എലീസാ ഡിസൂസ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ.രവിശങ്കർ, സെക്രട്ടറി രാമകാർമാർ എന്നിവരേയും എക്സിക്യുട്ടീവ് അംഗങ്ങളേയും തെരെഞ്ഞെടുത്തു



















                                               മാന്യയിൽ ജൈവപച്ചക്കറി തോട്ടം






 മാന്യയിൽ ജൈവപച്ചക്കറി തോട്ടം . മായവും വിഷവും കലർന്ന പച്ചക്കറികളിൽ നിന്നൊരു മുക്തിക്കായി മാന്യ ജെ.എ എസബി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഹരിത കേരളം പരിപാടിയുടെ ഭാഗമായി 'ഓണത്തിന് ഒരു മുറംപച്ചക്കറി" പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് വിതരണം ചെയ്തു. ബദിയഡുക്ക കൃഷിഭവൻ മുഖേനയാണ് പച്ചക്കറിവിത്ത് ലഭ്യമാക്കിയത്. എല്ലാ വീടുകളിലും വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുകയും പച്ചക്കറിയിൽ സ്വയം പര്യാപ്തതയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.സീഡ് ക്ലബ്ബും ഇക്കോക്ലബ്ബും പരിപാടിക്ക് നേതൃത്ത്വം നൽകി. വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി.ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. രജു എസ് എസ്, സുജിത,ആശാ കിരൺ, സുഗന്ധി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സീഡ് ക്ലബ്ബ് ക്യാപ്റ്റൻ അനസ് സ്വാഗതവും സീഡ് റിപ്പോർട്ടർ ദേവനന്ദ നന്ദിയും പറഞ്ഞു.

Tuesday, 25 July 2017


  മാന്യ ജെ.എ.എസ് ബി സ്കൂളിൽ ജൂലായ് 12ന് ഗൈഡൻസ്  കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മലാല ദിനം ആചരിച്ചു. മലാലയെ കുട്ടികൾക്ക് ക്ലാസ് തലത്തിൽ പരിചയപ്പെടുത്തി.മലാലയുടെ ചിത്രങ്ങൾഉൾപ്പെടുത്തിനിർമ്മിച്ചചാർട്ട്സ്കൂൾതലത്തിൽ പ്രദർശിപ്പിച്ചു. മലാലയുടെ പ്രശസ്തമായപ്രസംഗം മലയാളത്തിലും കന്നട ഭാഷയിലും പരിഭാഷപ്പെടുത്തി കുട്ടികളെ കേൾപ്പിച്ചു.

Saturday, 15 July 2017


                           



                                            ജൂലായ് 11 ലോക ജനസംഖ്യാ ദിനം
 
ജൂലായ് 11ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യ വർദ്ധനവിന്റെ ഭവിഷത്തുകളെക്കുറിച്ച് ജനസംഖ്യാ വർദ്ധനവ് തടയുന്നതിനാവശ്യമായ മാർഗങ്ങളേയും കുറിച്ച് യുപി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു.ദിനാചരണത്തിന്റെ ഭാഗമായി ലോക രാജ്യങ്ങളിലെ ജനസംഖ്യ പൈ ഡയഗ്രത്തിൽ പ്രദർശിപ്പിച്ചു.പ്രദർശന ചാർട്ടുകൾ പരിശോധിച്ച കുട്ടികൾക്ക് ക്വിസ് മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.ജനസംഖ്യാ വർദ്ധനവിനെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് - മാനവ വിഭവത്തെ വേണ്ട വിധത്തിൽ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് മാവോയുടെ കഥകൾ പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്തി


Sunday, 9 July 2017









ജൂലായ്- 5 ബഷീർ അനുസ്മരണം
മാന്യ ജ്ഞാനോദയ എ.എസ് ബി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ക്ലാസു തലത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, പതിപ്പു നിർമ്മാണം എന്നീ പ്രവർത്തനങ്ങളും അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലെ 'പാത്തുമ്മയുടെ ആട് 'എന്ന പാഠഭാഗത്തിന് ദൃശ്യഭാഷയും ഒരുക്കി

Friday, 7 July 2017

ബോൾ പെന്നിനോട് വിട....
മാന്യ ജെ .എ.എസ് ബി.സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ കാമ്പസ് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ബോൾ പെന്നിനു പകരം മഷിപ്പേന  ഉപയോഗിച്ചു തുടങ്ങി.ഏഴാം ക്ലാസിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ പദ്ധതിക്കു തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ കട്ടികൾക്ക് മഷിപ്പേന നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.